വണ്ടിത്താവളം: നന്ദിയോട് കുടുംബാരോഗ്യകേന്ദ്രം കോമ്പൗണ്ടിൽ നിർമിച്ച ഒപി - ഐപി ബ്ലോക്ക് അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യം. മൂന്നുകോടിരൂപ ചെലവിൽ രണ്ടുനിലകളിൽ നിർമിക്കുന്ന ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ലോർ ആറുമാസംമുന്പ് നിർമാണം പൂർത്തിയായി ഉദ്ഘാടനവും നടത്തിയിരുന്നു.
എന്നാൽ വിവിധ കാരണംപറഞ്ഞ് അധികൃതർ പുതിയ ബ്ലോക്കിന്റെ സേവനം നീട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാരുടെ അമർഷത്തിനു കാരണമാക്കിയിട്ടുണ്ട്.
നിലവിൽ ആശുപത്രിയിൽ 200 മുതൽ 300 പേർ വരെ പേർ ചികിത്സയ്ക്കു വരാറുണ്ട്. ലാബിനു വേണ്ട സൗകര്യം ചെയ്യാത്തതാണ് പുതിയ ബ്ലോക്കിലേക്കു പ്രവർത്തനം മാറ്റാൻ തടസമായിരിക്കുന്നത്.
നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മൂന്ന് ഡോക്ടർമാർക്കും ഫാർമസി, ഡ്രസിംഗ് റൂം എന്നിവയ്ക്കും അത്യാവശ്യ ചികിത്സക്ക് വരുന്നവർക്ക് വൈകുന്നേരംവരെ കിടത്തിചികിത്സക്കും ഏറെ വിഷമകരമാവുന്നുണ്ട്. പുതിയ ബ്ലോക്കിലേക്കു ചികിത്സ മാറ്റിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കാനാണ് ജനങ്ങളുടെ തീരുമാനം.